മൂവാറ്റുപുഴ: ഇൗസ്റ്റ് മാറാടിയിൽ കിണറ്റിൽ വീണ പശുവിനെ മൂവാറ്റുപുഴ ഫയർഫോഴ്സ് രക്ഷകരായി. ഇൗസ്റ്റ് മാറാടി വല്ലാർകോട്ട് വി.എസ്. കിഷോറിന്റെ പശുവാണ് 30അടി താഴ്ചയുള്ള കിണറ്റിൽ വീണത്. പറമ്പിൽ കെട്ടിയിരുന്ന പശുവിന് പുല്ല് കൊടുക്കുന്നതിനായി ചെന്നപ്പോഴാണ് പശുവിനെ കാണാതായ വിവരം അറിയുന്നത്. അന്വേഷണം നടത്തുന്നതിനിടയിലാണ് കിണറ്റിൽ നിന്ന് കരച്ചിൽകേട്ടു. മൂവാറ്റുപുഴ ഫയർഫോഴ്സ് കിണറ്റിലിറങ്ങി പശുവിനെ കരക്കുകയറ്റുകയായിരുന്നു. കിണറ്റിൽ വെള്ളം ഉണ്ടായിരുന്നതിനാൽ പശുവിന് കാര്യമായ പരിക്കില്ല.