chalikkadav

മൂവാറ്റുപുഴ: ചാലിക്കടവ് പാലത്തിലൂടെ ഇനി വാഹനയാത്ര സുഗമമാകും. പാലത്തിൽ റീടാറിംഗ് ചെയ്തു. എൽദോ എബ്രഹാം എം.എൽ.എയുടെ ഇടപെടലിനെത്തുടർന്ന് റോഡ്സ് ആൻഡ് ബ്രിഡ്ജസ് വിഭാഗത്തിൽ നിന്ന് 7.50 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഒരു പതിറ്റാണ്ട് മുമ്പ് നിർമ്മിച്ച പാലം 4 വർഷം മുമ്പാണ് അവസാനമായി ടാർചെയ്തത്. പാലം മുഴുവൻ ടാറിളകി കുഴിയാകുകയും വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാരുടെ ദേഹത്ത് അഴുക്കുവെള്ളം തെറിക്കുന്നതും ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് അപകടങ്ങൾ ഉണ്ടാകുന്നതും തുടർക്കഥയായിരുന്നു. മൂവാറ്റുപുഴ -തേനി ഹൈവേയിലെ പ്രധാനപാലമാണിത്.