കാലടി: ചെങ്ങൽ വനിതാ വായനശാലയുടെ നേതൃത്വത്തിൽ കവയിത്രി സുഗതകുമാരി അനുസ്മരണവും ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി. എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സജിത ലാൽ അദ്ധ്യക്ഷയായി, ശ്രീലക്ഷ്മി രാജേഷ് സുഗതകുമാരിയുടെ കവിതകൾ ആലപിച്ചു. ജില്ലാ പഞ്ചായത്തംഗം ശാരദ മോഹൻ, ബ്ലോക്ക് പഞ്ചായത്തംഗം ആൻസി ജിജോ, പി. തമ്പാൻ, എം.കെ. ലെനിൻ, എം.എസ്. മോഹനൻ, ആൽബിൻ ആന്റണി, വി.കെ. തങ്കപ്പൻ, പി. ബി. ഷുക്കൂർ, പി.ജി. അംബുജാക്ഷൻ, എൽസാ ജോസഫ് , ജയശ്രീ മോഹൻ എന്നിവർ സംസാരിച്ചു.