പെരുമ്പാവൂർ: നഗരസഭ ആറാംവാർഡ് കൗൺസിലർ ശാലു ശരത്തിന്റെ പൊതുസേവനകേന്ദ്രം തുരുത്തിപ്പറമ്പ് കവലയിൽ നഗരസഭാ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ദിവസവും ഓഫീസ് പ്രവർത്തിക്കും. വൈകിട്ട് 5 മുതൽ 6 വരെ കൗൺസിലർ ഓഫീസിൽ ഉണ്ടാകും. കൗൺസിലർമാരായ ടി. ജവഹർ, ഐവ ഷിബു, അരുൺകുമാർ, ആനി മാർട്ടിൻ, റഷീദ ലത്തീഫ്, വാർഡ് കൺവീനർമാരായ ജയകുമാർ, കാളിദാസക്കുറുപ്പ്, രവികുമാർ എന്നിവർ പ്രസംഗിച്ചു.