പെരുമ്പാവൂർ: ജനങ്ങൾക്ക് ഉപകാരപ്രദമായ ഓൺലൈൻ സർക്കാർ സർവീസുകളായ വില്ലേജ്, പഞ്ചായത്ത്, മോട്ടോർ വാഹനവകുപ്പ്, പൊലീസ് തുടങ്ങിയ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി വഞ്ചിനാട് സഹകരണ ബാങ്കിനു സമീപം വീ ഹെൽപ്പ് ജനസേവനകേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷെമീർ തുകലിൽ ഉദ്ഘാടനം ചെയ്തു. മുടിക്കൽ ജുമാ മസ്ജിദ് ചീഫ് ഇമാം സി.എ. മൂസ ഉസ്താദ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം കെ.എം. അബ്ദുൽ അസീസ് ആദ്യസേവനം നിർവഹിച്ചു. അബ്ദുൽകരീം മുണ്ടേത്ത്, ഡയറക്ടർ സിറാജുദ്ദീൻ മുചേത്ത് എന്നിവർ പ്രസംഗിച്ചു.