പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്തിലെ 13,14 വാർഡുകളിലെ 130 വീട്ടുകാരെ ഉൾപ്പെടുത്തി ചേലാമറ്റം റെസിഡന്റ്‌സ് അസോസിയേഷൻ കൂട്ടായ്മ രൂപീകരിച്ചു. ജാതിമത രാഷ്ട്രീയ ഭേദമില്ലാതെ അയൽവക്ക സൗഹൃദങ്ങൾ വളർത്തുകയാണ് അസോസിയേഷന്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു. ടി.വി. മുരളി തോപ്പിൽ (പ്രസിഡന്റ്), പി.എം. മഹേഷ് (വൈസ് പ്രസിഡന്റ്), സിബി പയ്യാല (ജനറൽ സെക്രട്ടറി), എൻ.പി. ലൂയിസ്, സിന്ധു പോൾ (ജോ. സെക്രട്ടറി), ഷാജി മാത്യു (ട്രഷറർ) എന്നിവരെ തിരഞ്ഞടുത്തു.