manoj
കൂവപ്പടി സഹകരണ ബാങ്ക് അംഗങ്ങൾക്ക് ഏർപ്പെടുത്തിയ ആശ്രയ പെൻഷൻ വിതരണം ബാങ്ക് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യുന്നു.

പെരുമ്പാവൂർ: എഴുപതുകഴിഞ്ഞ ബാങ്ക് അംഗങ്ങൾക്ക് കൂവപ്പടി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ ആശ്രയ പെൻഷൻ വിതരണം ബാങ്ക് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മോളി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ പി.പി. അൽഫോൻസ്, തോമസ് പൊട്ടോളി, ആന്റു ഉതുപ്പാൻ, ജിജി ശെൽവരാജ്, സാജു ജോസഫ്, സി. ജെ. റാഫേൽ, പി.വി. മനോജ്, അജി മാടവന, എം.ആർ. ജൂഡ്‌സ്, ജോർജ് ചെട്ടിയാക്കുടി, ദീപു റാഫേൽ, എൽസി ഔസേഫ്, അജിത മുരുകൻ, ബാങ്ക് സെക്രട്ടറി പി.ഡി. പീറ്റർ എന്നിവർ പ്രസംഗിച്ചു.