ആലുവ: ചൂർണിക്കരയിൽ ക്ലോറിനേഷൻ ആരംഭിച്ചു. ഒന്നാം വാർഡിലെ കിണറുകളിൽ നടന്ന ക്ലോറിനേഷൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം സതി ഗോപി, സി.ഡി.എസ് അംഗം കെച്ചുറാണി പോൾ, എ.ഡി.എസ് പ്രസിഡന്റ് ലില്ലി തങ്കച്ചൻ, ആശാ വർക്കർ മൈമ്മുന്നത്ത് എന്നിവർ സംസാരിച്ചു.