മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 5.30ന് പായിപ്ര ഗ്രാമ പ‌ഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകും. പായിപ്രകവലയിൽ ചേരുന്ന സമ്മേളനം എൽദോ എബ്രാഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യും ലൈബ്രറി പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം അദ്ധ്യക്ഷത വഹിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ, സെക്രട്ടറി സി.കെ. ഉണ്ണി, ലൈബ്രറി സെക്രട്ടറി ടി.ആർ. ഷാജു, നേതൃസമിതി കൺവീനർ ഇ.എസ്. ഹരിദാസ്, വി.എം. റഫീഖ്, സാലി മുഹമ്മദ് എന്നിവർ സംസാരിക്കും.