തൃക്കാക്കര: കിസാൻ സംഘർഷ് കോഡിനേഷൻ സമിതി കാക്കനാട് സംഘടിപ്പിച്ച കർഷക സമരം പതിനാലാം ദിവസം ബാംബു കോർപ്പറേഷൻ ചെയർമാൻ കെ.ജെ.ജേക്കബ് ഉദ്ഘാടനം ചെയ്തു. കേരള കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം പി.പി.അജിത്കുമാർ അധ്യക്ഷത വഹിച്ചു. സൈക്കിൾ റാലി കൊച്ചി മേയർ എം അനിൽകുമാർ ഫ്‌ളാഗ് ഓഫ് ചെയ്തു.13 കിലോമീറ്റർ സൈക്കിൾ റാലി കാക്കനാട് സമരപന്തലിൽ സമാപിച്ചു. എൻ.സി.മോഹനൻ, എൻ.പി.പീറ്റർ, എസ്.എസ്.അനിൽകുമാർ, ഇ.കെ.ശിവൻ, കെ.എം.ദിനകരൻ, പി എൻ.ഗോപിനാഥ്, എ.പി.ഷാജി, പി.എം.ഏലിയാസ്, സെക്രട്ടറി എം.സി.സുരേന്ദ്രൻ, എം.കെ.ബാബു, കെ.എൻ.രാധാകൃഷ്ണൻ ,സി.എൻ.അപ്പുക്കുട്ടൻ, ടി.എ.സുഗതൻ, എൻ.കെ.പ്രദീപ് എന്നിവർ സംസാരിച്ചു