raji-santhosh
ചൂർണ്ണിക്കര പഞ്ചായത്ത് രണ്ടാം വാർഡിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നിർമ്മല ഹയർ സെക്കൻഡറി സ്‌കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ചൂർണിക്കര പഞ്ചായത്ത് രണ്ടാം വാർഡിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വാർഡിലെ വീടുകളും സ്‌കൂളുകളും പരിസരങ്ങളും സാനിറ്റൈസ് ചെയ്യുന്നതിനുള്ള സ്പ്രേ സംവിധാനത്തിന്റെ പ്രവർത്തനോദ്ഘാടനം നിർമല ഹയർ സെക്കൻഡറി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് നിർവഹിച്ചു. ജോസ്ദാസ് അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്തംഗങ്ങളായ രാജേഷ് പുത്തനങ്ങാടി, മുഹമ്മദ് ഷെഫീക്ക്, നിർമല സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജിസ്മ, സിസ്റ്റർ ശ്രദ്ധ, ലിസി സാജു, ടി.ആർ തോമസ്, കെ.കെ. മോഹനൻ, മാർട്ടിൻ, ഫസ്‌ന യൂസഫ്, ജയദേവൻ, ജിത്തു സക്കാരിയ, സച്ചിൻ ബി.എസ്, അബിൻ ഗോപി, നൗഷാദ് എന്നിവർ പങ്കെടുത്തു.