കോലഞ്ചേരി: വിശ്വകർമ്മ സർവീസ് സൊസൈ​റ്റി വടയമ്പാടി ശാഖ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മീനു.പി ഭാസ്‌കരൻ, അതുൽ ബിജു എന്നിവരെയാണ് ആദരിച്ചത്. പ്രസിഡന്റ് കെ.കെ. കുട്ടപ്പൻ, സെക്രട്ടറി പി.എൻ. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.