h
സെന്റ് മേരിസ് യൂത്ത് ക്ലബ് സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെൻറ് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ ഉദ്ഘാടനംചെയ്യുന്നു

കുറുപ്പംപടി: സെന്റ് മേരീസ് ഫുട്‌ബാൾ ക്ലബ് കുറുപ്പംപടി സംഘടിപ്പിക്കുന്ന ലീഗ് അടിസ്ഥാനത്തിലുള്ള ഫുട്‌ബാൾ ടൂർണമെന്റ് എം.ജി.എം ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്തു തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തു മെമ്പർ സജി പടയാട്ടിൽ, പ്രീത എൽദോസ് എന്നിവർ സംസാരിച്ചു. യുണൈറ്റഡ് എഫ് സി, ലെജൻഡ്‌സ് എഫ് സി , ബ്ലാക്ക് പാന്തേഴ്‌സ് എഫ് സി , ഈവനിംഗ് സ്റ്റാഴ്‌സ് എഫ് സി എന്നീ ടീമുകൾ തമ്മിൽ രണ്ടു പാദങ്ങളിലായി ഏറ്റുമുട്ടും. ഫെബ്രുവരി 14നാണ് ഫൈനൽ.