കൊച്ചി: വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമുള്ള രോഗികൾക്ക് സഹായപദ്ധതിയുമായി എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രി. എം.ബി.ആർ ട്രസ്റ്റിന്റെ സഹകരണത്തോടെ യൂറോളജി വിഭാഗത്തിലെ ഡോ. ആർ.വിജയൻ, ഡോ. കരൺജ് എസ്. വേണുഗോപാൽ, നെഫ്രോളജിസ്റ്റ് ഡോ. അബ്ദുൾ റഷീദ് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അർഹതയുള്ളവരെ തിരഞ്ഞെടുക്കാൻ ഫെബ്രുവരി 27 വരെ അപേക്ഷസ്വീകരിക്കുമെന്ന് ആശുപത്രി പി.ആർ.ഒ. ടി.ആർ. രാജൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9446501369. 0484 2887800.