തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ബൈപ്പാസ് കടലാസിലൊതുങ്ങി. മൂന്ന് പതിറ്റാണ്ട് മുമ്പാണ് കിഴക്കൻ മേഖലയേയും കൊച്ചിയേയും ബന്ധിപ്പിക്കുന്ന ബൈപ്പാസ് പദ്ധതി പ്രഖ്യാപിച്ചത്. മൂന്നു പാർലമെന്റ് മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന പാതയ്ക്കാണ് ഈ ദുർഗതി. അതേസമയം പദ്ധതി അനന്തമായി നീണ്ടുപോകുന്നത് നൂറ്റമ്പതിൽപ്പരം കുടുംബങ്ങളെയാണ് ദുരിതത്തിലാക്കിയിരിക്കുന്നത്. ബൈപ്പാസ് പ്രഖ്യാപനം പ്രഖ്യാപനത്തിൽ ഒതുങ്ങിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം നാട്ടുകാർ സർവേ കല്ലിൽ റീത്ത് സമർപ്പിച്ച് പ്രതിഷേധിച്ചിരുന്നു.
വിജ്ഞാപനം നിലനിൽക്കുന്നതിനാൽ ഇവർക്ക് ഈ സ്ഥലം വിൽക്കുന്നതിനോ, വായ്പയെടുത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുവാനോ കഴിയാത്ത അവസ്ഥയാണ്. വർഷങ്ങൾക്കു മുമ്പ് സ്ഥലം ഏറ്റെടുത്തപ്പോൾ പാടത്തിന് രണ്ടായിരം രൂപയും, കരഭൂമിക്ക് 30,000 രൂപയുമാണ് നൽകിയത്. ഇപ്പോൾ ഇവിടെ സെന്റിന് അഞ്ചുലക്ഷം വരെ വിലയുണ്ട്.തിരുവാങ്കുളം മുതൽപേട്ടവരെയുള്ള ഗതാഗത കുരുക്കിന് പരിഹാരമായി 1989ലാണ് ബൈപാസ് പ്രഖ്യാപിക്കപ്പെട്ടത്. 8.23 കിലോമീറ്ററാണ് ബൈപാസിന്റെ നീളം.തൃപ്പൂണിത്തുറയിൽ മെട്രോ റെയിൽ കൂടി എത്തുന്നതോടെ ബൈപാസ് പ്രസക്തിയേറുകയാണ്.
തൃപ്പൂണിത്തു
ഏലിയാസ്
തൃപ്പൂണിത്തുറ