ആലുവ: പൂക്കാട്ടുപടി തഖ്ദീസ് ആശുപത്രിയിലെ വിപുലീകരിച്ച അത്യാഹിത വിഭാഗം ആശുപത്രി ചെയർമാനും എം.ഡിയുമായ നിസാമുദ്ദീൻ സുൽത്താൻ ഉദ്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യങ്ങളോടെയാണ് അത്യാഹിത വിഭാഗം തുറന്നിട്ടുള്ളതെന്നും സാധാരണക്കാർക്കും ആശുപത്രി സേവനങ്ങൾ ലഭ്യമാക്കുമെന്നും ചെയർമാൻ അറിയിച്ചു.