kamalpasha
കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആലുവ ബാങ്ക് കവലയിലെ ഡെൽഹി സ്‌ക്വയറിൽ നടക്കുന്ന രാപ്പകൽ സമരം ജസ്റ്റിസ് കമാൽ പാഷ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ന്യൂഡെൽഹിയിൽ നടക്കുന്ന കർഷകസമരം രാജ്യത്തിന്റെ രണ്ടാം സ്വാതന്ത്ര്യസമരമാണെന്ന് റിട്ട. ജസ്റ്റിസ് ബി. കെമാൽ പാഷ പറഞ്ഞു. ആലുവയിൽ കർഷക ഐക്യദാർഡ്യ സംയുക്തവേദി സംഘടിപ്പിച്ച രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംയുക്ത വേദി ചെയർമാൻ പി.എ. അബ്ദുൽ സമദ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എം.ഒ. ജോൺ ആമുഖ പ്രഭാഷണം നടത്തി. കൗൺസിലർമാരായ കെ.വി. സരള, ലത്തീഫ് പൂഴിത്തറ, കെ. ജയകുമാർ, സി.പി.ഐ നിയോജക മണ്ഡലം സെക്രട്ടറി എ. ഷംസുദീൻ, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി വി.എ. അബ്ദുൽ ഗഫൂർ, ജില്ലാ പഞ്ചായത്ത് അംഗം എം.ജെ. ജോമി, പഞ്ചായത്ത് അംഗങ്ങളായ റമീന അബ്ദുൽ ജബ്ബാർ, നിഷ, രാജു കുമ്പളാൻ, സാബു പരിയാരം എന്നിവർ സംസാരിച്ചു.