കൊച്ചി: ഫിസിക്കലി ചലഞ്ചഡ് ഓൾ സ്പോർട്സ് അസോസിയേഷൻ - കേരള ഈ മാസം സംഘടിപ്പിക്കുന്ന ശാരിരിക വൈകല്യമുള്ളവരുടെ രണ്ടാമത് ടി20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലേക്കുള്ള തൃശൂർ ജില്ല ടീം തിരഞ്ഞെടുപ്പിന് രജിസ്ട്രേഷൻ ആരംഭിച്ചു. ശാരിരിക വൈകല്യമുള്ളവരുടെ അധികം മത്സരാർത്ഥികൾ ഇല്ലാത്തിതനാൽ മറ്റുജില്ലകളിൽ നിന്നുള്ളവരെകൂടി പങ്കെടുപ്പിച്ചാണ് തൃശൂർ ടീം രൂപീകരിക്കുന്നത്. എറണാകുളം ജില്ലയിൽ ഉള്ളവർക്കും തൃശൂർ ടീമിൽ ഇടം നൽകും. അസ്ഥി സംബന്ധമായ വൈകല്യമുള്ള ഏത് പ്രായക്കാർക്കും രജിസ്റ്റർ ചെയ്യാം. 40 ശതമാനത്തിൽ കുറവ് വൈകല്യമുള്ളവർക്കും പങ്കെടുക്കാം. ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെ ഫെബ്രുവരിയിൽ ആന്ധ്രാപ്രദേശിൽ നടക്കുന്ന സൗത്ത് സോൺ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ കേരളടീമിലേക്കും 2022 ൽ നടക്കുന്ന പാരാമാസ്റ്റേഴ്സ ക്രിക്കറ്റ് വേൾഡ് കപ്പിനുള്ള ഇന്ത്യൻ ടീം സെലക്ഷൻ ട്രെയലിലേക്കും തിരഞ്ഞെടുക്കും. അപേക്ഷകൾ ഇന്ന് വൈകിട്ട് 5 നകം സംസ്ഥാന അസോസിയേഷന്റെ ഇ-മെയിലിൽ ലഭിക്കണം. വിശദവിവരങ്ങൾ pcasak.weebly.com എന്ന വെബ് സൈറ്റിലും 8547620991, 9809921065 എന്നീ നമ്പരുകളിലും ലഭിക്കും.