kklm
കിഴകൊമ്പ് പുരോഗമനസാഹിത്യഗ്രന്ഥശാലയുടെ അഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാലാ സംഗമം നടത്തുന്നു

കൂത്താട്ടുകുളം: കർഷകദ്രോഹ -ജനദ്രോഹ കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ചും സമരമുഖത്ത് ജീവൻമരണ പോരാട്ടം തുടരുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും കിഴകൊമ്പ് പുരോഗമന സാഹിത്യഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാലാ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് സി. എൻ. പ്രഭകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സെക്രട്ടറി എം. കെ. രാജു ഉദ്ഘാടനം ചെയ്തു. ഷിനുമോഹൻ, പ്രകാശ്. എം. കെ, റിൽജോ വർഗീസ്, ജോബി ജേക്കബ് എന്നിവർ സംസാരിച്ചു.