കൊച്ചി: എറണാകുളം - കെ എസ് ആർ ബംഗളൂരു -എറണാകുളം സ്പെഷ്യൽ ട്രെയിൻ ഈ മാസം എട്ടു മുതൽ സർവീസ് ആരംഭിക്കും.

എല്ലാദിവസവും രാവിലെ 9.10ന് സൗത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 7.50ന് ബംഗളൂരുവിൽ എത്തും.

കെ .എസ് .ആർ ബെംഗളൂരു എറണാകുളം ട്രെയിൻ 9 മുതൽ രാവിലെ 6.10ന് പുറപ്പെട്ട് വൈകിട്ട് 4,55ന് എറണാകുളം ജംഗ്ഷനിൽ എത്തും.

ആലുവ, തൃശൂർ, പാലക്കാട് ജംഗ്ഷൻ, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, ശങ്കരു ദുർഗ്, സേലം, ധർമ്മപുരി, ഹൊസൂർ, കാർമെലാറാം, കന്റോൺമെന്റ് എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.