കൊച്ചി: സംസ്ഥാനത്തെ കോളേജുകളും സ്കൂളുകളും തുറന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കണമെന്നും കേരള യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷൈജോ ഹസനും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷോൺ ജോർജും ആവശ്യപ്പെട്ടു. അദ്ധ്യാപകരും വിദ്യാർത്ഥികളും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.