തൃക്കാക്കര : വിദ്യാർത്ഥികളിൽ നിന്നും അമിത ചാർജ് ഈടാക്കരുതെന്ന് ആർ.ടി.ഒ. പരാതി ഏറിയതോടെയാണ് ആർ.ടി.ഒ വിഷയത്തിൽ ഇടപെട്ടത്. അമിത ചാർജ് ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്നും എറണാകുളം ആർ.ടി.ഒ ബാബു ജോൺ പറഞ്ഞു.സ്വകാര്യ ബസ് സംഘടനാ നേതാക്കളോട് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ പരിശോധന വ്യാപകമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.