anil

കൊച്ചി : യുവനടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വ. വി.എൻ. അനിൽ കുമാറിനെ സർക്കാർ നിയമിച്ചു. മുൻ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എ. സുരേശൻ രാജി വെച്ച ഒഴിവിലാണ് നിയമനം. വളരെക്കാലം സി.ബി.ഐയുടെ സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. വി.എൻ. അനിൽ കുമാർ ലാവ്‌ലിൻ, അഭയ കേസ്, കാസർകോട് ഹംസ കേസ് തുടങ്ങിയവയുടെ ആദ്യഘട്ട വിചാരണയിൽ ഹാജരായിട്ടുണ്ട്.

യുവനടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നെന്നാരോപിച്ച് കോടതി മാറ്റത്തിനായി നടിയും പ്രോസിക്യൂഷനും നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. പിന്നീട് സുപ്രീം കോടതിയും ഇൗായവശ്യം നിരസിച്ചു. ഇൗ ഘട്ടത്തിലാണ് അഡ്വ. സുരേശൻ സ്പെഷ്യൽ പ്രോസിക്യൂട്ടർ സ്ഥാനം രാജിവെച്ച് ആഭ്യന്തര വകുപ്പിന് കത്തു നൽകിയത്.

വിചാരണ ഫെബ്രുവരി നാലിനകം പൂർത്തിയാക്കാൻ നേരത്തെ സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുള്ള സാഹചര്യത്തിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ നിയമനം ഉൾപ്പെടെയുള്ള നടപടികൾ വേഗം വേണമെന്ന് വിചാരണക്കോടതി അന്വേഷണ ഏജൻസിയോടു നിർദ്ദേശിച്ചിരുന്നു. വിചാരണ ഉടൻ പുന:രാരംഭിക്കും.