കുത്താട്ടുകുളം: കൂത്താട്ടുകുളം ഹൈസ്കൂൾ മേഖല ഉൾപ്പെടുത്തി പ്രവർത്തിച്ചുവരുന്ന കേര റസിഡൻസ് അസോസിയേഷൻ പ്രദേശത്ത് നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. അസോസിയേഷൻ്റെ പരിധിയിൽപ്പെടുന്ന രണ്ട് കിലോമീറ്റർ ദൂരം 2 ലക്ഷം രൂപയോളം ചെലവഴിച്ച് 14 നിരീക്ഷണ കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. കേര റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് പി.ടി .മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. അംഗങ്ങളുടെ സുരക്ഷയോടൊപ്പം പൊലീസിൻ്റെ കൃത്യനിർവഹണത്തിന് സഹായകരമാകുന്ന പദ്ധതിയാണിതെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ കൂത്താട്ടുകുളം പൊലീസ് ഇൻസ്പെക്ടർ കെ .ആർ .മോഹൻദാസ് പറഞ്ഞു ഡിവിഷൻ കൗൺസിലർമാരായ സുമ വിശ്വംഭരൻ , പ്രിൻസ് പോൾ ജോൺ , എൻ.എസ്.എസ് യൂണിയൻ പ്രസിഡൻ്റ ആർ.ശ്യാംദാസ്, പുതിയംപുറം കുടുംബയോഗം പ്രസിഡൻ്റ് മനേഷ് .കെ. ഡേവിഡ് കേര സെക്രട്ടറി ബിനു പി .എം , വൈസ് പ്രസിഡൻ്റ് ബി.ഹരിദാസ്, തുടങ്ങിയവർ സംസാരിച്ചു.