court

കൊച്ചി: യുവനടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികൾ ജനുവരി എട്ടിലേക്ക് മാറ്റി. ഇന്നലെ കേസ് പ്രത്യേക സി.ബി.ഐ കോടതി പരിഗണിച്ചപ്പോൾ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായെന്ന് അന്വേഷണ സംഘം അറിയിച്ചു. തുടർന്നാണ് നാലു ദിവസത്തിനുശേഷം കേസ് പരിഗണിക്കാൻ മാറ്റിയത്. യുവനടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. എ. സുരേശൻ രാജിവച്ചതിനെത്തുടർന്നാണ് വിചാരണ നിറുത്തിവയ്ക്കേണ്ടിവന്നത്. ദിലീപിന്റെ ഭാര്യ നടി കാവ്യമാധവൻ ഉൾപ്പെടെയുള്ളവരുടെ വിസ്താരം നടക്കാനുണ്ട്.