പെരുമ്പാവൂർ: സി.പി.എം കൗൺസിലറെ തോറ്റ സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ വീടുകയറി ആക്രമിച്ചതായി പരാതി.നഗരസഭയിലെ 24 ആം വാർഡ് കൗൺസിലറായ പി.എ സിറാജാണ് കോൺഗ്രസ് ഡി.സി.സി അംഗം കൂടിയായ എൻ എ റഹീമും ഗുണ്ടകളും ചേർന്ന് വീട് കയറി അക്രമിച്ചതെെന്നാരോപിച്ച് ആശുപത്രിയിൽ ചികിത്സ തേടിയത്.പതിനഞ്ചോളം വരുന്ന സംഘമാണ് തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ വീട് കയറി ആക്രമിച്ചത്. അക്രമത്തിൽ സിറാജിന്റെ കൈക്ക് ഒടിവ് പറ്റിയിട്ടുണ്ട്.തലയ്ക്കും കാലിനും പരുക്കേറ്റ സിറാജിനെ സാൻജോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.റഹീമിന്റെ മക്കളും ബന്ധുക്കളും ചേർന്നാണ് അക്രമം നടത്തിയതെന്ന് സിറാജ് പറഞ്ഞു.സോഡാ കുപ്പികൾ എറിഞ്ഞ് പ്രതികൾ വീടാക്രമിച്ചിട്ടുള്ളത്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സി.പിഎം വെസ്റ്റ് ലോക്കൽ സെക്രട്ടറി വി പി ഖാദർ ആവശ്യപ്പെട്ടു