പിറവം: രാജാധിരാജ സെൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ വിശുദ്ധ ദനഹ പെരുന്നാൾ ആഘോഷം നാളെ സമാപിക്കും. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ഇക്കുറി വിശ്വാസസമൂഹം നേർച്ചകാഴ്ചകളോടെ ആദ്യാവസാനം സംബന്ധിച്ച് പെരുന്നാൾ ആഘോഷിക്കുന്നത്. വിശുദ്ധ കുർബ്ബാന, ദനഹ ശുശ്രുഷ, പ്രദക്ഷിണം എന്നിവയുമുണ്ടാകും.
ജനുവരി ഒന്നിന് ആരംഭിച്ച പെരുന്നാളാഘോഷ ചടങ്ങുകൾക്ക് വികാരി ഫാ. വർഗീസ് പനച്ചിയിൽ, സഹവികാരിമാരായ ഫാ. മാത്യു മനപ്പാട്ടേൽ ഫാ. റോഷൻ തച്ചത്തിൽ, ഫാ. എൽദോ പ്ലാപ്പിള്ളിൽ എന്നിവരാണ് നേതൃത്വം നൽകുന്നത്.