ആലുവ: ആശുപത്രിയിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങിയ നേഴ്സ് കാറിടിച്ച് നഴ്‌സ് മരിച്ചു. പറവൂർ പെരുവാരം പുന്നക്കാട്ടിൽ സിന്റോയുടെ ഭാര്യ സുവർണ്ണ ഏലിയാസ് (32) ആണ് മരിച്ചത്.
ഇന്നലെ രാത്രി 7.30ഓടെ ആലുവ - പറവൂർ റോഡിൽ മാളികംപീടികക്ക് സമീപമായിരുന്നു അപകടം. ഉടൻ നാട്ടുകാർ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം വരുത്തിയ കാർ നിർത്തിയില്ല. ഇന്നോവയാണെന്നാണ് സൂചന. ചുണങ്ങംവേലി രാജഗിരി ആശുപത്രിയിലെ നഴ്‌സാണ് സുവർണ്ണ. മൃതദേഹം ഇന്ന് ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
മകൾ: ദിയ (രണ്ടാം ക്ലാസ്).