കൊച്ചി: കഴിഞ്ഞ ഭരണസമിതിയുടെ കാലത്തു ചെയ്തു തീർത്ത നിർമ്മാണവേലകളുടെ കുടിശിക തുക നൽകണമെന്നാവശ്യപ്പെട്ട് കൊച്ചി കോർപ്പറേഷൻ കോൺട്രാക്‌ടേഴ്സ് ഫോറം മേയർ അഡ്വ.എം.അനിൽകുമാറിന് നിവേദനം നൽകി. മൂന്നേ കാൽ വർഷത്തെ കുടിശിക തുകയായ 80 കോടി രൂപയാണ് കരാറുകാർക്ക് നൽകാനുള്ളത്. ഒരു മാസം സമരം നടത്തിയിട്ടും പണം നൽകാൻ മുൻ ഭരണക്കാർ തയ്യാറായില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കരാറുകാർക്ക് ഉടൻ പണം നൽകാനുള്ള നടപടി സ്വീകരിക്കണമെന്ന് ഫോറം ഭാരവാഹികളായ പ്രസിഡന്റ് കുമ്പളം രവി, വർക്കിംഗ് പ്രസിഡന്റ് കെ.ഐ.മൂസ, പി. എ.അഫ്സൽ, പി.എച്ച്. സക്കീർ എന്നിവർ മേയറെ നേരിൽ കണ്ട് അഭ്യർത്ഥിച്ചു.കുടിശിക നൽകുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് മേയർ ഉറപ്പു നൽകി.