കളമശേരി: കുസാറ്റ് എം. എസ് സി (ഇൻസ്ട്രുമെന്റേഷൻ) കോഴ്സിൽ ഒഴിവുള്ള പൊതു, സംവരണ സീറ്റുകളിലേക്ക് ജനുവരി 7 ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കുറഞ്ഞത് 60% മാർക്കോടെ ഇൻസ്ട്രുമെന്റേഷൻ, ഫിസിക്സ് അല്ലെങ്കിൽ ഇലക്ട്രോണിക്സിൽ ബി.എസ് സി ബിരുദമുള്ളവർക്ക് പങ്കെടുക്കാം. റാങ്ക് ലിസ്റ്റിലുള്ളവരുടെ അഭാവത്തിൽ പട്ടികയിലില്ലാത്തവരെയും പരിഗണിക്കും. താത്പര്യമുള്ളവർ ജനുവരി 7ന് രാവിലെ 9 നും 11 നുമിടയിൽ എല്ലാ അനുബന്ധരേഖകളും പി.ഡി. എഫ് ആയി instrumentation@cusat.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് മെയിൽ ചെയ്യണം. വിശദ വിവരങ്ങൾ cusat.ac.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.