കൊച്ചി: സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സി.പി.പി.ആർ) 'ദേശീയ വിദ്യാഭ്യാസനയം നടപ്പിലാക്കൽ, കേരളത്തിന്റെ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ' എന്ന വിഷയത്തിൽ നാളെ വൈകിട്ട് 4.30 മുതൽ 6.30 വരെ വെബിനാർ സംഘടിപ്പിക്കുന്നു. സി.പി.പി.ആർ പ്രത്യേക ഉപദേഷ്ടാവ് ഡോ. ഷക്കീല ഷംസു ചർച്ചയിൽ പങ്കെടുക്കും. സി.പി.പി.ആർ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനും ചീഫ് എക്‌സിക്യുട്ടീവുമായ ഡോ. ഡി. ധനുരാജ് മോഡറേറ്ററാകും.
കൂടുതൽ വിവരങ്ങൾക്കും സെഷനിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യുന്നതിനും https://www.cppr.in/educationdialogues എന്ന ലിങ്ക് സന്ദർശിക്കുക. രജിസ്‌ട്രേഷൻ സൗജന്യം.