മൂവാറ്റുപുഴ: ന്യൂഡെൽഹിയിൽ നടക്കുന്ന കർഷകസമരത്തിന് അഭിവാദ്യമർപ്പിച്ച് കർഷക തൊഴിലാളി യൂണിയൻ വില്ലേജ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സത്യാഗ്രഹം നടത്തി. മൂവാറ്റുപുഴ നെഹ്‌റുപാർക്കിൽ നടന്ന സത്യാഗ്രഹം കെ.എസ്.കെ.ടി.യു ഏരിയാ സെക്രട്ടറി കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജിജോ വർഗീസ് അദ്ധ്യക്ഷതവഹിച്ചു. പായിപ്ര കവലയിൽ നടന്ന സത്യാഗ്രഹം സി.പി.എം ഏരിയാ സെക്രട്ടറി എം.ആർ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ആർ. സുകുമാരൻ , ബ്ലോക്ക് പഞ്ചായത്തംഗം റിയാസ് ഖാൻ എന്നിവർ സംസാരിച്ചു. കല്ലക്കാട് നടന്ന സത്യാഗ്രഹം സി.പി.എം ജില്ലാസെക്രട്ടേറിയറ്റംഗം പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. പി.എസ്. രത്നാകരൻ അദ്ധ്യക്ഷത വഹിച്ചു. മുളവൂർ പി.ഒ ജംഗ്ഷനിൽ നടന്ന സമരം വി.എസ്. മുരളി ഉദ്ഘാടനം ചെയ്തു. പി. ഇ. മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. വാഴക്കുളത്ത് നടന്ന ധർണ ടി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. കെ.കെ. പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. ആനിക്കാട് നടന്ന സമരം കെ.കെ. വാസു ഉദ്ഘാടനം ചെയ്തു. സുഭാഷിണി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മാറാടിയിൽ നടന്ന സമരം എം.പി. ലാൽ ഉദ്ഘാടനം ചെയ്തു, ലീല വിജയൻ അദ്ധ്യക്ഷത വഹിച്ചു.