home

കൊച്ചി: ഭവനരൂപകല്പന മേഖലയിലെ പ്രതിഭകളെ കണ്ടെത്തുന്നതിന് ഓൺലൈൻ മത്സരം 'ഹോം ഡിസൈൻ അവാർഡ് ' സംഘടിപ്പിക്കുന്നു. ഓൺലൈൻ ആർക്കിടെക്ച്ചർ പ്ലാറ്റ്ഫോമായ ആർക്‌ളിഫ്.കോമും എക്‌സ്‌പ്രസോ ഗ്ലോബലുമാണ് സംഘാടകർ. പൊതുജനങ്ങൾക്കും ഓൺലൈൻ വോട്ടിംഗിൽ പങ്കാളികളാകാം.

www.homedesignawards.com എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. 20 മുതൽ ഏപ്രിൽ 31വരെ നോമിനേഷൻ സമർപ്പിക്കാം. പ്രായഭേദമെന്യേ വാസ്തുശില്പികൾക്കും ആർകിടെക്ട് വിദ്യാർത്ഥികൾക്കും ഡിസൈനിംഗിൽ അഭിരുചിയുള്ളവർക്കും പങ്കെടുക്കാം. അവാർഡ് പ്രഖ്യാപനം മേയ് ഒന്നിന് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. യുനെസ്‌കോ അവാർഡ് ജേതാവും പ്രമുഖ വാസ്തുശില്പിയുമായ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവും പ്രൊഡക്ഷൻ ഡിസൈനറുമായ സാബു സിറിൾ, ഫാഷൻ ഫോട്ടോഗ്രഫർ പ്രസാദ് നായിക്, വാസ്തുശില്പി മാത്യു ജോർജ്, സംവിധായകൻ വി.എ. ശ്രീകുമാർ തുടങ്ങിയവരടങ്ങിയ ജൂറിയാണ് വിജയികളെ നിശ്ചയിക്കുക.

ആർക്‌ളിഫ് സി.എം.ഡി സിദ്ദിഖ് .എം , എക്സിക്യുട്ടിവ് ഡയറക്ടർ ഷംസീർ പി.എം, എക്‌സ്‌പ്രസോ ഗ്ലോബൽ ചെയർമാൻ അഫ്താബ് ഷൗഖത്ത് പി.വി, ഗ്ലോബൽ റിലേഷൻഷിപ്പ് മാനേജർ സിദ്ധിഖ് തയ്യിൽ, ക്രിയേറ്റിവ് ഡയറക്ടർ ഫൈസൽ ഹസൈനാർ, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മാനേജർ നിഖിൽ ശശീന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.