കൊച്ചി: വിശാഖപട്ടണം - കൊല്ലം - വിശാഖപട്ടണം പ്രതിവാര സ്പെഷ്യൽ ട്രെയിൻ 14 മുതൽ ഓടിത്തുടങ്ങും. വിശാഖപട്ടണം - കൊല്ലം 14 ന് രാവിലെ 7.25 ന് പുറപ്പെട്ട് അടുത്തദിവസം ഉച്ചയ്ക്ക് 1.50 ന് കൊല്ലത്ത് എത്തും. കൊല്ലം - വിശാഖപട്ടണം ട്രെയിൻ 15 ന് വൈകിട്ട് 7.35 ന് പുറപ്പെട്ട് അടുത്തദിവസം രാത്രി 11.40ന് വിശാഖപട്ടണത്ത് എത്തും.കേരളത്തിൽ ശാസ്താംകോട്ട , കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാവും. റിസർവ് ചെയ്ത യാത്രക്കാർക്കേ പ്രവേശനമുണ്ടാകൂ.