പറവൂർ: കേരള സർക്കാർ എംപ്ളോയ്മെന്റ് വകുപ്പ് മുഖേന മുതിർന്ന പൗരന്മാർക്കായി നടപ്പിലാക്കുന്ന നവജീവൻ സ്വയംതൊഴിൽ വായ്പാപദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. എംപ്ളോയ്മെന്റ് രജിസ്ട്രേഷൻ നിലവിലുള്ള 50 മുതൽ 65 വരെ പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. വ്യക്തിഗത വാർഷികവരുമാനം ഒരു ലക്ഷത്തിൽ കവിയരുത്, വായ്പാപരിധി 50,000 രൂപയാണ്. സബ്സിഡി വായ്പ 25 ശതമാനം. പരമാവധി 12,500 രൂപ. അപേക്ഷകൾ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിലോ www. employment.kerala.gov.in എന്ന വെബ്സൈറ്രിലോ നിന്നും ലഭിക്കും. ഫോൺ 0484 2440066.