religion
കാലടി ശ്രീ ശാരദ ജയന്തിയോടനുബന്ധിച്ച് സർവമത ക്ഷേത്രത്തിൽ നടന്ന വിശേഷാൽഹോമം

കാലടി: കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിൽ ശ്രീശാരദ ജയന്തി ആഘോഷിച്ചു. ആശ്രമത്തിന്റെ സർവമത ക്ഷേത്രത്തിൽ വേദപാരായണം, മാതൃദേവീ സൂക്തപാരായണം, ഹോമം, ഭജന എന്നിവ നടന്നു. സ്വാമി അക്ഷയാത്മാനന്ദ പ്രഭാഷണം നടത്തി. വിശേഷാൽ ഹോമത്തിന് സ്വാമി ശ്രീവിദ്യാനന്ദ, സ്വാമി ഈശാനന്ദ, സ്വാമി വാമദേവാനന്ദ, ബ്രഹ്മചാരി ശ്രീചൈതന്യ എന്നിവർ നേതൃത്വം നൽകി. മംഗളാരതി, ഭജന, പ്രസാദവിതരണം എന്നിവയുമുണ്ടായിരുന്നു.