ezhikkara-langa-

പറവൂർ: വേലിയേറ്റത്തിൽ ഏഴിക്കരയിലെ തീരപ്രദേശങ്ങളിലെ വീടുകളിൽ ഓരുവെള്ളം കയറി. നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട ലങ്ക പ്രദേശത്തുകാർ ഏറെ ദുരിതത്തിലായി. മുഴുവൻ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. മാലിന്യങ്ങൾ നിറഞ്ഞ് പുഴകളും തോടുകളും ആഴം കുറഞ്ഞതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. മാലിന്യങ്ങൾ നീക്കി ഇവയുടെ ആഴംകൂട്ടലാണ് പ്രശ്നപരിഹാരം. ഓരുവെള്ള ഭീഷണി ഇല്ലാതാക്കാൻ ചുറ്റും കൽഭിത്തി കെട്ടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ലങ്ക നിവാസികൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള എക ആശ്രയമായ പാലം തകർച്ചയിലായിട്ട് നാളുകളേറെയായി. ഇതിനിടയിൽ വീടുകളിൽ വെള്ളം കയറുന്നത് ജനജീവിതം ഏറെ ദുസഹമാക്കുകയാണ്.