അങ്കമാലി:ദേശീയ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ കറുകുറ്റിയിൽ മാർച്ചും ധർണയും നടന്നു. അങ്കമാലി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കറുകുറ്റി റിലയൻസ് പെട്രോൾ പമ്പിനു മുൻമ്പിൽ നടന്ന സമരം സി.ഐ.ടി.യു ജില്ല വൈ: പ്രസിഡന്റ് പി ജെ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി.പി.ദേവസിക്കുട്ടി ,പി വി ടേമി , സി.ആർ .ഷൺമുഖൻ , പി.ഐ. വിശ്വംഭരൻ എന്നിവർ പ്രസംഗിച്ചു.