അങ്കമാലി:കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെയും ഡൽഹിയിൽ സമരം
നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം അർപ്പിച്ച് ബെന്നി ബെഹനാൻ എം.പിയുടേയും, റോജി എം. ജോൺ എം.എൽ.എയുടേയും നേതൃത്വത്തിൽ അങ്കമാലിയിൽ ജയ് കിസാൻ മാർച്ച് സംഘടിപ്പിക്കും. ഇന്ന് 3 മണിക്ക് നിലീശ്വരത്ത് നിന്ന് ആരംഭിക്കുന്ന മാർച്ച് മഞ്ഞപ്ര, തുറവൂർ വഴി അങ്കമാലിയിൽ സമാപിക്കും. മാർച്ചിൽ കോൺഗ്രസ് നേതാക്കളും, ജനപ്രതിനിധികളും സംബന്ധിക്കുമെന്ന് റോജി എം. ജോൺ എം.എൽ.എ അറിയിച്ചു.