വൈപ്പിൻ: കടലിൽ നിന്ന് വേലിയേറ്റത്തിൽ മണൽ അടിച്ചു കയറി തീരദേശ റോഡിലെ ഗതാഗതം സ്തംഭിച്ചതിനാൽ ജെ.സി.ബി ഉപയോഗിച്ച് മണൽ നീക്കിതുടങ്ങി. എടവനക്കാട് കൂട്ടുങ്ങൽചിറ കടപ്പുറം മുതൽ വടക്കോട്ടാണ് മണൽ നീക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽ സലാം , മെമ്പർ പി ബി സാബു എന്നിവർ മണൽ നീക്കത്തിന് നേതൃത്വം നൽകി.