kklm
നവീകരിച്ച എസ്.ബി.ഐ കാക്കൂർ ശാഖയുടെ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിക്കുന്നു

തിരുമാറാടി:നവീകരിച്ച സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ കാക്കൂർ ശാഖയുടെ പ്രവർത്തന ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. ഡി.ജി.എം മേരി സഗായ ധനപാൽ, തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമൾ, ബ്രാഞ്ച് മാനേജർ കണ്ണൻ കണ്ണോത്ത്. റീജണൽ മാനേജർ ആർ വി അജിത് കുമാർ, രാജീവ് കുമാർ, സുർജി തരകൻ എന്നിവർ സംസാരിച്ചു. ഉദ്ഘാടന യോഗത്തിൽ കേരള സർക്കാരിന്റെ ക്ഷീരസഹകാരി പുരസ്കാരം നേടിയ സിനു ജോർജ്ജിനെ പൊന്നാടയണിയിച്ച് ആദരിച്ചു.