കൊച്ചി: കർഷകസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും സി.ഐ.ടി.യു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 7, 8 തീയതികളിൽ രാപകൽ സമരം സംഘടിപ്പിക്കും. 7 ന് രാവിലെ 8 മുതൽ 8ന് വൈകിട്ട് 5 വരെ കളമശേരി എച്ച്.എം.ടി ജംഗ്ഷനിലാണ് സമരം. സി.ഐ.ടി.യു. ദേശീയ സെക്രട്ടറി കെ.ചന്ദ്രൻപിള്ള സമരം ഉദ്ഘാടനം ചെയ്യും.