കോലഞ്ചേരി: ഫെബ്രുവരിയിൽ ഗുവഹാട്ടിയിൽ നടക്കുന്ന ജൂനിയർ നാഷ്ണൽ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീം രൂപീകരിക്കുന്നതിന്റെ ഭാഗമായി ജില്ല ടീമിന്റെ സെലക്ഷൻ 9,10 തീയതികളിലായി നടക്കും. 9ന് രാവിലെ 8ന് ട്രാക്ക് , ജംമ്പ് മത്സരങ്ങൾ മഹാരാജാസ് കോളേജിൽ നടക്കും. പോൾ വാൾട്ട് ഗവ.എച്ച്.എസ്.എസ് മണീടിലും, ത്രോ ഇനങ്ങൾ 10ന് കോതമംഗലം എം.എ. കോലേജിലും നടക്കും. മത്സരങ്ങളിലേക്കുള്ള എൻട്രികൾ 8 നു മുമ്പ് നല്കണം. മത്സരങ്ങളിൽ പങ്കെടുക്കാനെത്തുന്നവർ ആന്റിജൻ നെഗറ്റീവ് സർട്ടിഫിക്കറ്റും രക്ഷിതാവിന്റെ സമ്മത പത്രവും കൈയ്യിൽ കരുതണം. അപേക്ഷകൾ secretaryathleticsekm@gmail.com മെയിലിൽ അയക്കണം.വിവരങ്ങൾക്ക് 9249584185