പെരുമ്പാവൂർ: വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക, ചാരിറ്റി മേഖലയിൽ പ്രവർത്തിച്ചു വരുന്ന മഹാത്മ സെന്ററിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് മുനിസിപ്പൽ ലൈബ്രറി റോഡിൽ മാർ ബേസിൽ ആശുപത്രിക്ക് സമീപം 12 ന് രാവിലെ 10ന് മുനിസിപ്പൽ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും. കൗൺസിലർ ലതാ സുകുമാരൻ, വി.എം. അലിയാർ, അഡ്വ. സി.കെ. സെയ്ത് മുഹമ്മദാലി, ജോസ് കലയപുരം, സന്തോഷ് മടശേരി, അഡ്വ. സി. പൗലോസ് എന്നിവർ പങ്കെടുക്കുമെന്ന് മാനേജിംഗ് ഡയറക്ടർ മുട്ടം അബ്ദുള്ള അറിയിച്ചു.