കൊച്ചി: പ്രമുഖ സ്വാതന്ത്ര്യസമര സേനാനി എറണാകുളം നോർത്ത് പരമാരയിൽ എ.കെ. ഭാസ്‌കരൻ (100) നിര്യാതനായി. സംസ്കാരം പച്ചാളം പൊതുശ്‌മശാനത്തിൽ നടത്തി.
1942ൽ സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ക്രൂരമർദനത്തിനിരയായി കേൾവിശക്തി നഷ്ടപ്പെട്ടു. ഉറ്റ സുഹൃത്തും മുൻ ഗവർണറുമായ എ.എ. റഹീമിന്റെ കൂടെ പത്രം നടത്തിയിരുന്നു. ഭാസ്‌കരൻ അച്ചടിശാല നടത്തിപ്പുകാരനുമായിരുന്നു. പനമ്പിള്ളി ഗോവിന്ദമേനോൻ, വി.ആർ. കൃഷ്ണൻ എഴുത്തച്ഛൻ, കെ. കരുണാകരൻ എന്നിവരൊടൊപ്പമാണ് ജയിൽവാസം അനുഷ്ഠിച്ചത്. സാമൂഹിക പ്രവർത്തനങ്ങളുടെ പേരിൽ ജയിൽശിക്ഷ അനുഭവിച്ച ഭാസ്‌കരൻ സ്വാതന്ത്ര്യം ലഭിച്ചതോടെയാണ് ജയിൽ മോചിതനായത്.
1972 ൽ കേന്ദ്ര സർക്കാർ താമ്രപത്രം നൽകി ആദരിച്ചിട്ടുണ്ട്. പരേതരായ അഴകിയപറമ്പിൽ കൃഷ്ണന്റെയും വെണ്ണല ചക്കുകുളങ്ങരയിൽ കാളിയുടെയും മകനാണ്. മകൻ: അനു. മരുമകൾ: പ്രമീള.