വൈപ്പിൻ: കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് നിർത്തിവെച്ചിരുന്ന സംഘടനാപ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്റെ തുടക്കമായി എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയനിലെ വിവിധ ശാഖകളിൽ പ്രവർത്തകയോഗങ്ങൾ തുടങ്ങി. ഞാറക്കൽ ഈസ്റ്റ്, ഞാറക്കൽ നോർത്ത്, ഞാറക്കൽ സൗത്ത്, പള്ളിപ്പുറം, മുനമ്പം, കോവിലകത്തുംകടവ് എന്നിവിടങ്ങളിലാണ് പ്രവർത്തകയോഗങ്ങൾ കൂടിയത്. യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ , സെക്രട്ടറി ടി.ബി. ജോഷി, യോഗം ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ, ശാഖാ പ്രസിഡന്റുമാരായ സുരേഷ് , മോഹനൻ, പി.വി.എസ് ദാസ്, സുരേഷ്, കെ.എൻ. മുരുകൻ, ടി.എൻ. മോഹനൻ, സെക്രട്ടറിമാരായ സി.കെ. സോജൻ, രവീന്ദ്രൻ, അനിൽകുമാർ, രാധ നന്ദനൻ, സി.കെ. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.