1

തൃക്കാക്കര : കിസാൻ സംഘർഷ് കോഡിനേഷൻ സമിതിയുടെ നേതൃത്വത്തിൽ കാക്കനാട് സംഘടിപ്പിച്ച കർഷക സമരത്തിന് ജനപിന്തുണയേറുന്നു.മഹിള അസോസിയേഷൻ,ലോയേഴ്സ് അസോസിയേഷൻ എന്നിവർ സമരപ്പന്തലിൽ ഐക്യദാർഢ്യവുമായി എത്തി.കാക്കനാട് സംഘടിപ്പിച്ച കർഷക സമരം പതിനഞ്ചാം ദിവസമായ ഇന്നലെ എസ്.ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം സി.എം.അബ്ദുൾ കരിം അദ്ധ്യക്ഷത വഹിച്ചു.എം.സി.സുരേന്ദ്രൻ(സെക്രട്ടറി കർഷകസംഘം) കെ.വി.ഏലിയാസ്(പ്രസിഡന്റ്, കർഷകസംഘം) കെ.എം ദിനകരൻ(സെക്രട്ടറി അഖിലേന്ത്യാ കിസാൻ സഭ ), അഡ്വ: പുഷ്പ്പദാസ് (മഹിള അസോസിയേഷൻ ജില്ലാ സെക്രട്ടറി ) ടി.വി.അനിത, പി.എം.ഇസ്മായിൽ, ജീമോൻ കുര്യൻ ,പി.എം ഹാരീസ്, എം.ടി സുനിൽ കുമാർ ,ജയദേവൻ ,കെ.എൻ.രാധാകൃഷ്ണൻ, സി.എൻ.അപ്പുകുട്ടൻ, ടി.എ.സുഗതൻ,അജേഷ് അശോകൻ തുടങ്ങിയവർ സംസാരിച്ചു.