healthsquad

തൃപ്പൂണിത്തുറ:ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഷിഗെല്ല പ്രതിരോധ നടപടികളുടെ ഭാഗമായി ഉദയംപേരൂർ ചോറ്റാനിക്കര എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ഉദയംപേരൂർ പഞ്ചായത്തിലെ മൂന്നു ഹോട്ടലുകൾക്കെതിരെയും,ചോറ്റാനിക്കരയിൽ ഒരു ഹോട്ടലിനെതിരെയും ടപടി സ്വീകരിച്ചു. ഈ ഹോട്ടലുകൾ താൽക്കാലികമായി അടച്ചു .ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ നടപ്പാക്കുന്ന തനുസരിച്ചു ഇവർക്ക് പ്രവർത്തനാനുമതിനൽകും. ഹെൽത്ത് സൂപ്പർവൈസർ ഗിലൻ സാമൂവലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.