ആലുവ: ആലുവ യു.സി കോളേജിൽ പുതിയതായി ലഭിച്ച ബാച്ചിലർ ഇൻ സ്‌പോർട്‌സ് മാനേജ്‌മെന്റ് കോഴ്‌സ് ഇന്ന് രാവിലെ ഒമ്പതിന് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. സാബു തോമസ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ മുഖ്യസന്ദേശം നൽകും. കോളേജ് മാനേജർ റെവ. തോമസ് ജോൺ അദ്ധ്യക്ഷത വഹിക്കും. കോളേജ് പ്രിൻസിപ്പൽ ഡോ. ഡേവിഡ് സാജ് മാത്യു, ഡോ. അനിൽ തോമസ് കോശി, ഡോ. കെ.എം. സുധാകരൻ, ഡോ. ബിജു തോമസ്, ഡോ. ബിനു ജോർജ് വർഗീസ് എന്നിവർ സംസാരിക്കും.