dollar

കൊച്ചി: നയതന്ത്രചാനൽ ഡോളർ കടത്തുക്കേസിൽ അസി. പ്രോട്ടോക്കോൾ ഓഫീസർ എം.എസ്. ഹരികൃഷ്‌ണനെ കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം ചോദ്യംചെയ്‌ത് വിട്ടയച്ചു. ഇത് രണ്ടാം തവണയാണ് ഹരികൃഷ്‌ണനിൽ നിന്ന് വിവരങ്ങൾ തേടുന്നത്. നയതന്ത്ര ചാനലിലൂടെ യു.എ.ഇയിലേക്കും തിരിച്ചും എത്രതവണ ബാഗേജുകൾ വന്നുവെന്നതിൽ വ്യക്തത തേടിയായിരുന്നു ചോദ്യംചെയ്യൽ. നേരത്തെ യു.എ.ഇ കോൺസുലേറ്റ് ജനറൽ, അറ്റാഷെ എന്നിവരുടെ ഡ്രൈവർമാരെയും ചോദ്യംചെയ്‌തിരുന്നു. രാജ്യംവിട്ട കോൺസുലേറ്റ് ജനറലിനെയും അറ്റാഷെയും ഇതുവരെ ചോദ്യംചെയ്യാൻ കഴിഞ്ഞിട്ടില്ല.